ചെല്‍സിക്കായി കഴിഞ്ഞ ദിവസങ്ങളില്‍ ക്ലബിലെത്തിയ ഗോള്‍ കീപ്പര്‍ കെപ, കോവസിച് എന്നിവര്‍ കളിക്കുന്ന കാര്യം ഉറപ്പില്ല.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ഇന്ന് ആദ്യ മത്സരത്തിന്. പുതിയ പരിശീലകലന്‍ മൗറീസിയോ സാറിയുടെ കീഴിലാണ് ചെല്‍സി ഇറങ്ങുക. ഡഴ്‌സ്ഫീല്‍ഡ് ടൗണാണ് ചെല്‍സിയുടെ എതിരാളി. 

പുതിതായി ടീമില്‍ എത്തിയ ജോര്‍ജിഞ്ഞോ ഇന്ന് അരങ്ങേറും. കഴിഞ്ഞ ദിവസങ്ങളില്‍ ക്ലബിലെത്തിയ ഗോള്‍ കീപ്പര്‍ കെപ, കോവസിച് എന്നിവര്‍ കളിക്കുന്ന കാര്യം ഉറപ്പില്ല. ലോകകപ്പ് അവധി കഴിഞ്ഞു വൈകി എത്തിയ ഹസാര്‍ഡ്, വില്ല്യന്‍, എന്നിവര്‍ ബെഞ്ചിലാകും കളി തുടങ്ങുക. ആക്രമണ നിരയില്‍ പെഡ്രോ, മൊറാട്ട, എന്നിവര്‍ക്കൊപ്പം ഒരു പക്ഷെ യുവ താരം ഹഡ്‌സന്‍ ഒഡോയി കളിക്കും.

ടോട്ടന്‍ഹാം ഇന്ന് ആദ്യമത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടും. സ്പര്‍സ് ഒരു സൈനിംഗ് പോലും നടത്താതെയാണ് പുതിയ സീസണ് ഒരുങ്ങുന്നത്. ഹാരി കെയ്ന്‍, യാന്‍ വേര്‍ട്ടോഗന്‍, ഡേലെ അലി, ട്രിപ്പിയര്‍, ലോറിസ് അടക്കമുളകവര്‍ ഇന്ന് കളിക്കും.