Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്ക്

Chelsea are Premier League champions Antonio Conte targets Double
Author
First Published May 13, 2017, 2:39 AM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചെൽസിക്ക്. വെസ്റ്റ് ബ്രോംവിച്ച് അൽബിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ഒരു മത്സരം ബാക്കി നിൽക്കെ ചെൽസി കിരീടം സ്വന്തമാക്കിയത്. 82-മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മിച്ചി ബാട്സായിയാണ് ചെൽസിക്കായി ബ്രോംവിച്ചിന്‍റെ വലകുലുക്കിയത്. 

കഴിഞ്ഞ മത്സരത്തിൽ മിഡിൽസ്ബ്രോയെ 3-0ത്തിന് തകർത്ത് ചെൽസി ഒരു ജയത്തിനപ്പുറം കിരീടം ഉറപ്പിച്ചിരുന്നു. ബ്രോംവിച്ചിനെതിരായ ജയത്തോടെ ചെൽസിയുടെ പോയന്‍റ് 87 ആയി മാറി. കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തായിരുന്ന ടീമിന്‍റെ വൻ തിരിച്ചു വരവുകൂടിയാണ് അന്‍റോണിയോ കോണ്ടെയുടെ സംഘം പുറത്തെടുത്തത്. 

Follow Us:
Download App:
  • android
  • ios