Asianet News MalayalamAsianet News Malayalam

ഹസാര്‍ഡിന്‍റെ ചിറകിലേറി ചെല്‍സിയുടെ മൂന്നാം ജയം

രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ എഡൻ ഹസാർഡാണ് ചെൽസിയെ മുന്നിലെത്തിച്ചത്. യൊസേലു ന്യൂകാസിലിന് സമനില നൽകി.
തൊട്ടുപിന്നാലെ യെൽഡിന്‍റെ സെൽഫ് ഗോൾ ന്യൂകാസിലിന് തിരിച്ചടിയായി. 11 മിനിറ്റിനിടെയാണ് കളിയുടെ വിധി നിശ്ചയിച്ച മൂന്ന് ഗോളും പിറന്നത്

chelsea beat newcastle unaited in epl
Author
London, First Published Aug 27, 2018, 12:31 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് തുടർച്ചയായ മൂന്നാം ജയം. ചെൽസി ഒന്നിനെതിരെ മൂന്ന് ഗോളിന് ന്യൂകാസിൽ
യുണൈറ്റഡിനെയാണ് തോൽപിച്ചത്.

രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ എഡൻ ഹസാർഡാണ് ചെൽസിയെ മുന്നിലെത്തിച്ചത്. യൊസേലു ന്യൂകാസിലിന് സമനില നൽകി.
തൊട്ടുപിന്നാലെ യെൽഡിന്‍റെ സെൽഫ് ഗോൾ ന്യൂകാസിലിന് തിരിച്ചടിയായി. 11 മിനിറ്റിനിടെയാണ് കളിയുടെ വിധി നിശ്ചയിച്ച മൂന്ന് ഗോളും പിറന്നത്.

 

Follow Us:
Download App:
  • android
  • ios