Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്ക് ആദ്യ സമനില

  • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ആദ്യ സമനില. വെസ്റ്റ് ഹാമാണ് മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരെ ഗോള്‍രഹിത സമനിയില്‍ പിടിച്ചുക്കെട്ടിയത്. ഇതോടെ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലിവര്‍പൂള്‍ ഒന്നാമതും മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും നില്‍ക്കുന്നു. 
chelsea draw with west ham
Author
London, First Published Sep 23, 2018, 10:35 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ആദ്യ സമനില. വെസ്റ്റ് ഹാമാണ് മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരെ ഗോള്‍രഹിത സമനിയില്‍ പിടിച്ചുക്കെട്ടിയത്. ഇതോടെ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലിവര്‍പൂള്‍ ഒന്നാമതും മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും നില്‍ക്കുന്നു. 

യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ഈഡന്‍ ഹസാര്‍ഡ് ടീമില്‍ തിരിച്ചെത്തിയെങ്കിലും ചെല്‍സിക്ക് വിജയിക്കാന്‍ സാധിച്ചില്ല. മധ്യനിരയില്‍ കോവാസിച്ചുമുണ്ടായിരുന്നു. ആദ്യ പകുതിയില്‍ ചെല്‍സി ഏറെ സമയം പന്ത് കൈവശം വച്ചെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. വെസ്റ്റ് ഹാമിന് അന്റോണിയോയിലൂടെ രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷ് ചെയാനായില്ല.

ചെല്‍സിക്ക് അടുത്ത ശനിയാഴ്ച ലിവര്‍പൂളുമായിട്ടാണ് ഇനി മത്സരം. വിജയിച്ചാല്‍  ഒന്നാം സ്ഥാനം തിരിച്ചുപ്പിടിക്കാനുള്ള അവസരവുമുണ്ട്.

Follow Us:
Download App:
  • android
  • ios