37, 44, 80 മിനിറ്റുകളിലായിരുന്നു ഹസാർഡിന്‍റെ ഹാട്രിക്ക്. വില്യൻ എൺപത്തിമൂന്നാം മിനിറ്റിൽ ചെൽസിയുടെ പട്ടിക പൂർത്തിയാക്കി. ബാംബയാണ് കാർഡിഫ് സിറ്റിയുടെ ആശ്വാസ ഗോൾ നേടിയത്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസി തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ചെൽസി ഒന്നിനെതിരെ നാല് ഗോളുകൾക്ക് കാർഡിഫ് സിറ്റിയെ തോൽപിച്ചു. എഡൻ ഹസാർഡിന്‍റെ ഹാട്രിക് കരുത്തിലായിരുന്നു ചെൽസിയുടെ മുന്നേറ്റം. 37, 44, 80 മിനിറ്റുകളിലായിരുന്നു ഹസാർഡിന്‍റെ ഹാട്രിക്ക്.
വില്യൻ എൺപത്തിമൂന്നാം മിനിറ്റിൽ ചെൽസിയുടെ പട്ടിക പൂർത്തിയാക്കി. ബാംബയാണ് കാർഡിഫ് സിറ്റിയുടെ ആശ്വാസ ഗോൾ നേടിയത്. 15 പോയിന്‍റുമായി ലിവർപൂളിന് ഒപ്പമുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ചെൽസി ലീഗിൽ രണ്ടാം സ്ഥാനത്താണ്. 2010ന് ശേഷം ആദ്യമായാണ് ചെൽസി സീസണിലെ ആദ്യ അഞ്ച് കളിയിലും ജയിക്കുന്നത്
