ഇംഗ്ലീഷ് പ്രീമിയിര്‍ ലീഗ് കബ്ലായ ടോട്ടന്‍ഹാമും ചെല്‍സിയും കരളത്തിന് പിന്തുണയുമായി രംഗത്തെത്തി. ഫെയ്‌സ്ബുക്കിലാണ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ കേരളത്തിന് പിന്തുണ അറിയിച്ചത്.
ലണ്ടന്‍: കായിക ലോകത്ത് നിന്ന് കേരളത്തിലെ ദുരിത ബാധിതര്‍ക്ക് കൂടുതല്‍ പിന്തുണ. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയിര്‍ ലീഗ് കബ്ലായ ടോട്ടന്‍ഹാമും ചെല്‍സിയും കരളത്തിന് പിന്തുണയുമായി രംഗത്തെത്തി. ഫെയ്‌സ്ബുക്കിലാണ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ കേരളത്തിന് പിന്തുണ അറിയിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പമാണ്. കേരളത്തിലെ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് ഞങ്ങളുടെ പ്രാര്‍ത്ഥനയും ചിന്തയും. ബുദ്ധിമുട്ടേറിയ ഈ സമയങ്ങളിലും ഞങ്ങള്‍ നിങ്ങളോടപ്പമുണ്ട്. എന്ന് പറഞ്ഞാണ് ടോട്ടന്‍ഹാം ട്വീറ്റ് അവസാനിപ്പിക്കുന്നത്.

പ്രീമിയര്‍ ലീഗിലെ മറ്റൊരു ക്ലബായ ചെല്‍സിയും കേരളത്തിന് പിന്തുണ അറിയിച്ചിരുന്നു. അതിങ്ങനെയായിരുന്നു... ചെല്‍സി ഫുട്‌ബോള്‍ ക്ലബിന്റേയും ആരാധകരുടേയും മുഴുവന്‍ ചിന്ത നിങ്ങളെ കുറിച്ചാണ്. ഇരു ക്ലബിന്റെയും പോസ്റ്റുകളെ ഇരുകൈയും നീട്ടിയാണ് ഇന്ത്യയിലെ ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. നന്ദിയറിയിച്ച് നിരവധിപേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ക്ലബുകള്‍ക്ക് പുറമെ ലാ ലിഗയും കേരളത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. ട്വിറ്ററില്‍ അവരുടെ ഒഫിഷ്യല്‍ അക്കൗണ്ടിലൂടെയായിരുന്നു ലാ ലിഗയുടെ പിന്തുണ. കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു വെന്ന് ലാ ലിഗ അധികൃതര്‍ ട്വീറ്റിലൂടെ പറഞ്ഞു.
