Asianet News MalayalamAsianet News Malayalam

കമ്മ്യൂണിറ്റി ഷീൽഡ് ചാമ്പ്യന്‍പട്ടത്തിനായി ചെല്‍സിയും മാഞ്ചസ്റ്ററും ഇന്ന് ഏറ്റുമുട്ടും

2009ന് ശേഷം ആദ്യ കമ്മ്യൂണിറ്റി ഷീൽഡ് വിജയമാണ് ചെൽസിയുടെ ലക്ഷ്യം. 2012ലാണ് സിറ്റി അവസാനമായി ചാമ്പ്യൻമാരായത്

chelsea vs manchester city community shield match
Author
London, First Published Aug 5, 2018, 10:54 AM IST

ഇംഗ്ലീഷ് ക്ലബ് ഫുട്ബോളിന് തുടക്കമാവുന്ന കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടം ഇന്ന് നടക്കും. പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, എഫ്എ കപ്പ് ജേതാക്കളായ ചെൽസിയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് ഏഴരയ്ക്ക് വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

പുതിയ കോച്ച് മൗറീസിയോ സാറിക്ക് കീഴിൽ ചെൽസിയുടെ ആദ്യ പ്രധാന മത്സരമാണിത്. കെവിൻ ഡിബ്രൂയിൻ, റഹീം സ്റ്റെർലിംഗ് എന്നിവരില്ലാതെയാണ് സിറ്റി ഇറങ്ങുക. ഇതേസമയം, ലെസ്റ്ററിൽ നിന്ന് ഈ സീസണിൽ ടീമിലെത്തിയ റിയാദ് മെഹറസ് ഇന്ന് സിറ്റിയിൽ അരങ്ങേറ്റം കുറിക്കും.

2009ന് ശേഷം ആദ്യ കമ്മ്യൂണിറ്റി ഷീൽഡ് വിജയമാണ് ചെൽസിയുടെ ലക്ഷ്യം. 2012ലാണ് സിറ്റി അവസാനമായി ചാമ്പ്യൻമാരായത്.

Follow Us:
Download App:
  • android
  • ios