Asianet News MalayalamAsianet News Malayalam

ഇംഗ്ലിഷ് ലീഗ് കപ്പില്‍ ആര് മുത്തമിടും; ചെല്‍സി-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം ഇന്ന്

ഈ മാസം എഫ് എ കപ്പിൽ ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ആറ് ഗോളിന് ചെൽസിയെ തക‍ർത്തിരുന്നു. അന്നത്തെ നാണക്കേടിന് പകരംവീട്ടാൻ കൂടിയാണ് ചെൽസി ഇറങ്ങുക

chelsea vs manchester city english league cup final today
Author
Wembley, First Published Feb 24, 2019, 9:39 AM IST

വെംബ്ലി: ഇംഗ്ലീഷ് ലീഗ് കപ്പ് ചാന്പ്യൻമാരെ ഇന്നറിയാം. പ്രീമിയർ ലീഗ് ചാന്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ ചെൽസിയെ നേരിടും. രാത്രി പത്തിന് വെംബ്ലി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടത്തിന് തുടക്കമാവുക.

ഈമാസം എഫ് എ കപ്പിൽ ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ആറ് ഗോളിന് ചെൽസിയെ തക‍ർത്തിരുന്നു. അന്നത്തെ നാണക്കേടിന് പകരംവീട്ടാൻ കൂടിയാണ് ചെൽസി ഇറങ്ങുക. ചെൽസി കോച്ച് മൗറീസിയോ സാറിയുടെ ഭാവി നിശ്ചയിക്കുന്ന മത്സരംകൂടിയായിരിക്കും ഇത്.

ലീഗ് കപ്പ് ചരിത്രത്തിൽ ആദ്യമായാണ് സിറ്റിയും ചെൽസിയും ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇരു ടീമും അഞ്ചു തവണ വീതം ലീഗ് കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios