സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് ആകുന്നതിനിടെ മുന്‍നിര താരങ്ങളായ ക്രിസ് ഗെയ്ല്‍ (0), കെ.എല്‍. രാഹുല്‍ (7), ആരോണ്‍ ഫിഞ്ച് (4) എന്നിവര്‍ കൂടാരം കയറി.
പുനെ: ഇന്ത്യന് പ്രീമിയര് ലീഗില് ചെന്നൈ സൂപ്പര് കിങ്സിനെതിരായ നിര്ണായക മത്സരത്തില് കിങ്സ് ഇലവന് പഞ്ചാബിന് ഭേദപ്പെട്ട സ്കോര്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച് പഞ്ചാബ് നിശ്ചിത ഓവറില് 153ന് എല്ലാവരും പുറത്തായി. തുടക്കത്തിലെ വന് തകര്ച്ചയില് നിന്ന് പഞ്ചാബിനെ കരകയറ്റിയത് കരുണ് നായരുടെ അര്ധ സെഞ്ചുറിയാണ്.
സ്കോര് ബോര്ഡില് 16 റണ്സ് ആകുന്നതിനിടെ മുന്നിര താരങ്ങളായ ക്രിസ് ഗെയ്ല് (0), കെ.എല്. രാഹുല് (7), ആരോണ് ഫിഞ്ച് (4) എന്നിവര് കൂടാരം കയറി. പിന്നീട് മനോജ് തിവാരി (35), ഡേവിഡ് മില്ലര് (24), കരുണ് നായര് (54) എന്നിവരാണ് റണ്ണില്ലായ്മയില് നിന്ന് പഞ്ചാബിനെ കരകയറ്റിയത്.
ചെന്നൈയ്ക്ക് വേണ്ടി ലുങ്കി എന്ഗിഡ് നാലോവറില് 10 റണ്സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഷാര്ദുല് ഠാകൂര്, ഡ്വെയ്ന് ബ്രാവോ എന്നിവര് രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ദീപ് ചാഹര്, രവീന്ദ്ര ജഡേജ എന്നിവര് ഓരോ വിക്കറ്റ് പങ്കിട്ടു.
ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് ചെന്നൈ സൂപ്പര് കിംഗ്സ്. എന്നാല് ചെന്നൈയെ തോല്പ്പിച്ചാല് 14 പോയിന്റിലെത്താമെങ്കിലും നെറ്റ് റണ്റേറ്റിനെ അടിസ്ഥാനമാക്കിയാവും പഞ്ചാബ് പ്ലേ ഓഫിന് യോഗ്യത നേടുക. അതിനാല് വന് മാര്ജിനില് ഒരു ജയമാണ് പഞ്ചാബിന് വേണ്ടത്.
