ഐ എസ് എല്ലിൽ ആദ്യ ജയത്തിനായി നിലവിലെ ചാന്പ്യൻമാരായ കൊൽക്കത്തയുടെ കാത്തിരിപ്പ് നീളുന്നു. നാടകീയ പോരാട്ടത്തിൽ ചെന്നൈയിൻ എഫ് സി രണ്ടിനെതിരെ മൂന്ന് ഗോളിന് കൊൽക്കത്തയെ തോൽപിച്ചു. അവസാന നിമിഷം വരെ ജയപരാജയം മാറിമറിഞ്ഞ കളിയിൽ ജെജെ ലാൽപെഖുലയുടെ ഇഞ്ചുറി ടൈം ഗോളാണ് ചെന്നൈയെ രക്ഷിച്ചത്.
ജെജെ രണ്ടുഗോളടിച്ചപ്പോൾ കാൽഡെറോൺ ചെന്നൈയിനായി ഒരുഗോൾ നേടി. സെക്യൂഞ്ഞയും കുഖിയുമാണ് കൊൽക്കത്തയുടെ സ്കോറർമാർ. അവസാന പത്ത് മിനിറ്റിനിടെയായിരുന്നു കളിയിലെ നാലു ഗോളും പിറന്നത്. മൂന്നാം ജയത്തോടെ ഒൻപത് പോയിന്‍റുമായി ചെന്നൈയിൻ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ട് പോയിന്‍റ് മാത്രമുള്ള കൊൽക്കത്ത ലീഗിൽ ഏറ്റവും പിന്നിലാണ്.
