ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ ദാഹം തോന്നിയാല്‍ എന്തു ചെയ്യും. കളി നിര്‍ത്തിവെച്ച് പന്ത്രണ്ടാമനെ വെള്ളക്കുപ്പിയുമായി ഗ്രൗണ്ടിലേക്ക് വരാന്‍ പറയുമെന്ന സ്ഥിരം മറുപടി പറയാന്‍ വരട്ടെ. വെള്ളക്കുപ്പിക്കായി കാത്തു നില്‍ക്കാനോ ആരെയെും അശ്രയിക്കാനൊ ചേതേശ്വര്‍ പൂജാര തയാറല്ല.

രാജ്കോട്ട്: ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുമ്പോള്‍ ദാഹം തോന്നിയാല്‍ എന്തു ചെയ്യും. കളി നിര്‍ത്തിവെച്ച് പന്ത്രണ്ടാമനെ വെള്ളക്കുപ്പിയുമായി ഗ്രൗണ്ടിലേക്ക് വരാന്‍ പറയുമെന്ന സ്ഥിരം മറുപടി പറയാന്‍ വരട്ടെ. വെള്ളക്കുപ്പിക്കായി കാത്തു നില്‍ക്കാനോ ആരെയെും അശ്രയിക്കാനൊ ചേതേശ്വര്‍ പൂജാര തയാറല്ല.

അതുകൊണ്ട് പോക്കറ്റിലിടാവുന്ന വെള്ളക്കുപ്പിയുമായാണ് പൂജാര വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിറങ്ങിയത്. ആവശ്യമുള്ളപ്പോള്‍ വെള്ളം കുടിച്ചശേഷം കുപ്പി തിരികെ പോക്കറ്റിലിടും.

Scroll to load tweet…

വിന്‍ഡീസിനെതിരെ ആദ്യ ഓവറില്‍ തന്നെ കെ എല്‍ രാഹുല്‍ പുറത്തായതോടെ ക്രീസിലെത്തിയ പൂജാര അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷാക്കൊപ്പം രണ്ടാം വിക്കറ്റില്‍ 206 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് പുറത്തായത്. സെഞ്ചുറിയിലേക്കെന്ന് തോന്നിച്ചെങ്കിലും ഡൗറിച്ചിന്റെ ഓഫ് സ്റ്റംപിന് പുറത്തുകൂടി പോയ നിരുപദ്രവകരമായൊരു പന്തില്‍ ബാറ്റ് വെച്ച് പൂജാര പുറത്തായി.

Scroll to load tweet…