ഇന്ത്യാ- വിന്‍ഡീസ് മൂന്നാം ഏകദിനം നിയന്ത്രിക്കുന്ന ഇംഗ്ലീഷ് മാച്ച് റഫറി ക്രിസ് ബ്രോഡിന് ചരിത്രനേട്ടം. ഏകദിനത്തില്‍ 300 മത്സരം തികയ്ക്കുന്ന രണ്ടാം മാച്ച് റഫറിയാണ് ബ്രോഡ്. ശ്രീലങ്കന്‍ റഫറി രഞ്ജന്‍ മഡുഗലേയാണ്...

പുനെ: ഇന്ത്യാ- വിന്‍ഡീസ് മൂന്നാം ഏകദിനം നിയന്ത്രിക്കുന്ന മാച്ച് റഫറി ക്രിസ് ബ്രോഡിന് അപൂര്‍വ്വ നേട്ടം. ഏകദിനത്തില്‍ 300 മത്സരം തികയ്ക്കുന്ന രണ്ടാം മാച്ച് റഫറിയാണ് ബ്രോഡ്. ശ്രീലങ്കന്‍ റഫറി രഞ്ജന്‍ മഡുഗലേയാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ ബ്രോഡിനേക്കാള്‍ 36 മത്സരങ്ങള്‍ കൂടുതല്‍ രഞ്ജന്‍ നിയന്ത്രിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 98 മത്സരങ്ങളും ഇംഗ്ലീഷ് റഫറിയായ ബ്രോഡ് നിയന്ത്രിച്ചിട്ടുണ്ട്. 

Scroll to load tweet…

270 ഏകദിനങ്ങള്‍ നിയന്ത്രിച്ച ന്യൂസീലന്‍ഡിന്‍റെ ജെഫ് ക്രോയാണ് മൂന്നാം സ്ഥാനത്ത്. വിരമിച്ച റോഷന്‍ മഹാനാമ 222 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഇടംകൈയന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്‌മാനായിരുന്ന ബ്രോഡ് 2004ലാണ് ആദ്യമായി മാച്ച് റഫറിയായത്. ഐസിസി ലോകകപ്പും നിയന്ത്രിക്കാന്‍ ഈ ഇംഗ്ലീഷ് മാച്ച് ഒഫീഷ്യലിനായി. പുനെ ഏകദിനത്തിന് മുന്‍പ് ആദരസൂചകമായി ബ്രോഡിന് ഉപഹാരം കൈമാറി.