ബംഗലൂരു: വെടിക്കെട്ട് ബാറ്റ്സ്മാനായ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയിലിന് ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ദിവസവും ആവശ്യക്കാരില്ല. ഐപിഎല്‍ താരലേലത്തിന്റെ ആദ്യ ദിനവും ഗെയിലിനെ ആരും വാങ്ങിയില്ല. രണ്ടുകോടിയായിരുന്നു ബംഗളൂരു താരമായിരുന്ന ഗെയിലിന്റെ അടിസ്ഥാനവില.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും കരീബിയന്‍ പ്രീമിയര്‍ ലിഗിലും വെടിക്കെട്ട് പ്രകടനം ആവര്‍ത്തിച്ച ഗെയില്‍ അടുത്തിടെ വിന്‍ഡീസ് ഏകദിന ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കളി തുടങ്ങിയ ഗെയില്‍ പിന്നീട് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിലേക്ക് മാറി. ഇതിനുശേഷമാണ് ഗെയില്‍ ഐപിഎല്ലിലെ വെടിക്കെട്ട് വീരനായത്.