പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ തയാറെടുക്കുമ്പോള്‍ അടുത്ത പാക് പ്രധാനമന്ത്രിയാവാന്‍ സാധ്യതയുള്ള പാക് കളിക്കാരനെ പ്രവചിച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍.

ലാഹോര്‍: പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ തയാറെടുക്കുമ്പോള്‍ അടുത്ത പാക് പ്രധാനമന്ത്രിയാവാന്‍ സാധ്യതയുള്ള പാക് കളിക്കാരനെ പ്രവചിച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍.

തനിക്കൊരിക്കലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ ആഗ്രഹമില്ലെന്ന് പറഞ്ഞ ഗെയ്ല്‍ ഷാഹിദ് അഫ്രീദിയാവും ഭാവിയില്‍ ക്രിക്കറ്റില്‍ നിന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിലെത്താന്‍ സാധ്യതയുള്ള കളിക്കാരനെന്നും വ്യക്തമാക്കി.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാവാന്‍ ഒരുങ്ങുന്ന ഇമ്രാനെ അഭിനന്ദിച്ച ഗെയ്ല്‍ ക്രിക്കറ്റ് താരങ്ങള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുന്നത് നല്ലതാണെന്നും പറഞ്ഞു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവുന്നത് ആ രാജ്യത്തെ യുവതലമുറക്ക് ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്നും ഗെയ്ല്‍ വ്യക്തമാക്കി. പാക്കിസ്ഥാനില്‍ വന്‍ ആരാധക പിന്തുണയുള്ള അഫ്രീദി അടുത്തിടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.