Asianet News MalayalamAsianet News Malayalam

ഏകദിനം മതിയാക്കാന്‍ 'യൂണിവേഴ്‌സല്‍ ബോസ്'; വിരമിക്കല്‍ പ്രഖ്യാപിച്ചു

ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ.  ഗെയ്ൽ 284 ഏകദിനങ്ങളിൽ നിന്ന് 23 സെഞ്ച്വറികളോടെ 9727 റൺസെടുത്തിട്ടുണ്ട്.

Chris Gayle will retire after ICC World Cup 2019
Author
Jamaica, First Published Feb 18, 2019, 12:32 PM IST

ജമൈക്ക: ഈ വ‍ർഷത്തെ ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ൽ. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലേക്ക് ഗെയ്‌ലിനെ തിരിച്ചുവിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബംഗ്ലാദേശിനെതിരെയാണ് ഗെയ്‌ല്‍ അവസാനമായി കളിച്ചത്. 

മുപ്പത്തിയൊമ്പതുകാരനായ ഗെയ്ൽ 284 ഏകദിനങ്ങളിൽ നിന്ന് 23 സെഞ്ച്വറികളോടെ 9727 റൺസെടുത്തിട്ടുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഏക വിന്‍ഡീസ് താരമാണ് ഗെയ്ൽ. 2015 ലോകകപ്പിൽ സിംബാംബ്‍വേയ്ക്കെതിരെ നേടിയ 215 റൺസാണ് ഉയ‍ർന്ന സ്കോർ. ഗെയ്ൽ 103 ടെസ്റ്റിലും 56 ഏകദിനത്തിലും വിൻഡീസിനായി കളിച്ചിട്ടുണ്ട്. 

ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തിളങ്ങിയാല്‍ മാത്രമേ ലോകകപ്പിനുള്ള ടീമില്‍ ഗെയ്‌ലിന് സ്ഥാനം പിടിക്കാനാകൂ.  

Follow Us:
Download App:
  • android
  • ios