Asianet News MalayalamAsianet News Malayalam

മാഞ്ചസ്റ്റ‌ർ സിറ്റിയുടെ സാന്നിധ്യം ചൈനീസ് ലീഗിലേക്കും; ടീമിനെ സ്വന്തമാക്കി

മാഞ്ചസ്റ്റ‌ർ സിറ്റി ചൈനീസ് ഫുട്ബോളിലേക്ക്. സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ചൈനീസ് ക്ലബായ സിചുവാൻ ജൂനിയംഗിനെ സ്വന്തമാക്കി. 

city football group Acquires Chinese club Sichuan Jiuniu FC
Author
Manchester, First Published Feb 23, 2019, 8:40 AM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റ‌ർ സിറ്റി ചൈനീസ് ഫുട്ബോളിലേക്ക്. സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ചൈനീസ് ക്ലബായ സിചുവാൻ ജൂനിയംഗിനെ സ്വന്തമാക്കി. ചൈനീസ് ലീഗിലെ മൂന്നാം ഡിവിഷൻ ക്ലബാണ് സിചുവാൻ. അടുത്ത മാസമാണ് മൂന്നാം ഡിവിഷൻ മത്സരങ്ങൾക്ക് തുടക്കമാവുക. 

സിറ്റി ഫുട്ബോൾ ഗ്രൂപ്പ് സ്വന്തമാക്കുന്ന ഏഴാമത്തെ ക്ലബാണ് സിചുവാൻ. മാഞ്ചസ്റ്റർ സിറ്റി, മെൽബൺ സിറ്റി, ന്യൂയോർക്ക് സിറ്റി, സ്‌പാനിഷ് ക്ലബ് ജിറോണ, ഉറൂഗ്വേ ക്ലബ് ടോർക്കേ, ജപ്പാൻ ക്ലബ് യോകോഹാമ മാരിനോസ് എന്നിവയാണ് സിറ്റി ഗ്രൂപ്പിന് കീഴിലുള്ള മറ്റ് ടീമുകൾ. 

Follow Us:
Download App:
  • android
  • ios