Asianet News MalayalamAsianet News Malayalam

വിനീതിനെ ചെന്നൈയിൻ സ്വന്തമാക്കി; ജിങ്കനും അനസും ബ്ലാസ്റ്റേഴ്സില്‍ തുടരും

ഐ എസ് എല്‍ നടപ്പ് സീസണില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് 9 പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം റൗണ്ട് സ്വപ്നങ്ങള്‍ അവസാനിച്ചിരുന്നു. ചെന്നൈയിനും സമാന അവസ്ഥയിലാണ്. പോയിന്‍റ് പട്ടികയില്‍ ചെന്നൈയ്ന്‍ അവസാന സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തുമാണ്

ck vineeth leaves kerala blasters; join chennaiyin fc
Author
Chennai, First Published Jan 22, 2019, 5:42 PM IST

ചെന്നൈ: ദേശീയ താരവും മലയാളിയുമായ സി കെ വിനീത് ഐ എസ് എല്‍ സീസണില്‍ ഇനി ചെന്നൈയ്ന്‍ എഫ്സിക്ക് വേണ്ടി പന്തുതട്ടും. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിനീതുമായി ചെന്നൈയിൻ എഫ് സി കരാർ ഒപ്പിട്ടു. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ഉണ്ടായേക്കും.

അതേസമയം ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേശ് ജിങ്കനും മലയാളി താരം അനസ് എടത്തൊടികയും ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ തുടരും. ഇവര്‍ മറ്റ് ടീമുകളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.

ഐ എസ് എല്‍ നടപ്പ് സീസണില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ നിന്ന് 9 പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം റൗണ്ട് സ്വപ്നങ്ങള്‍ അവസാനിച്ചിരുന്നു. ചെന്നൈയിനും സമാന അവസ്ഥയിലാണ്. പോയിന്‍റ് പട്ടികയില്‍ ചെന്നൈയ്ന്‍ അവസാന സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തുമാണ്.

Follow Us:
Download App:
  • android
  • ios