മെല്‍ബണ്‍: ഓസീസിനെതിരെ ജസപ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്. ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ പന്താണ് ക്രിക്കറ്റ് ലോകത്ത് ഇന്ന് ചര്‍ച്ചാവിഷയം. ഒരു സ്ലോ യോര്‍ക്കറിലാണ് മാര്‍ഷ് പുറത്താവുന്നത്. അതുവരെ ബുംറയെ മനോഹരമായി കളിച്ച താരമാണ് മാര്‍ഷ്. യോര്‍ക്കറും ഗുഡ് ലെങ്ത് പന്തുകളെല്ലാം നന്നായി തന്നെ പ്രതിരോധിച്ചു. എന്നാല്‍ ഞൊടിയിടയില്‍ ബുംറ തന്ത്രം മാറ്റിയപ്പോള്‍ മാര്‍ഷിന് പിഴച്ചു. ആക്ഷനില്‍ ഒരു മാറ്റവും വരുത്താതെ സ്ലോവര്‍ യോര്‍ക്കര്‍ കൊണ്ടുവന്നപ്പോള്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ക്ലാസിക്ക് വിക്കറ്റിന്റെ വീഡിയോ കാണാം..