സര്‍ക്കാര്‍ ചിലവില്‍ വിനോദയാത്ര അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര കായികമന്ത്രി
ദില്ലി: കോമണ്വെല്ത്ത് ഗെയിംസിനുള്ള ഇന്ത്യന് സംഘത്തില് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തി കായികമന്ത്രാലയം. സര്ക്കാര് ചിലവില് വിനോദയാത്ര നടത്താന് ഒഫീഷ്യല്സിനെ അനുവദിക്കില്ലെന്ന് കായികമന്ത്രി രാജ്യവര്ധന് സിംഗ് റാത്തോഡ് വ്യക്തമാക്കി. 222 കായികതാരങ്ങളുടെയും 106 ഒഫീഷ്യല്സിന്റെയും പട്ടിക ഇന്ത്യന് ഒളിംപിക് അസോസിയേഷന് സമര്പ്പിച്ചെങ്കിലും കായികമന്ത്രി അംഗീകാരം നല്കിയിട്ടില്ല.
പരിശീലകരല്ലാത്തവര് ഒഫീഷ്യല്സിന്റെ പട്ടികയില് അനധികൃതമായി കടന്നുകൂടുന്നത് അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കായികതാരങ്ങള്ക്കൊപ്പം സഞ്ചരിക്കാന് കുടുംബാംഗങ്ങളെ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. അടുത്ത മാസം നാല് മുതല് 15 വരെ ഓസ്ട്രേലിയയിലെ ഗോള്ഡ് കോസ്റ്റിലാണ് കോമണ്വെല്ത്ത് ഗെയിംസ് നടക്കുന്നത്.
