കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം

First Published 6, Apr 2018, 7:33 AM IST
Commonwealth Games India win second gold medal
Highlights
  • സഞ്ജിതാ ചാനുവിനാണ് സ്വര്‍ണ്ണ നേട്ടം.

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. സഞ്ജിതാ ചാനുവിനാണ് സ്വര്‍ണ്ണ നേട്ടം. വനിതകളുടെ 53 കിലോ ഭരോദ്വഹനത്തിനാണ് സ്വര്‍ണ്ണ നേട്ടം.  ഗെയിംസ് റിക്കോര്‍ഡോടെയാണ് സഞ്ജിതയുടെ സ്വര്‍ണ്ണ നേട്ടം. 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ മണിപ്പൂര്‍ സ്വദേശിയായ സഞ്ജിത സ്വര്‍ണ്ണം നേടിയിരുന്നു.

ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണനേട്ടം നേടിത്തന്നതും ഭാരോദ്വാഹനമാണ്.  48 കിലോ വിഭാഗത്തിലാണ് മത്സരിച്ച മീരാഭായ് ചാനുവാണ് ആദ്യ സ്വര്‍ണ്ണത്തിനുടമ. നിലവില്‍ ഈവിഭാഗത്തിലെ ലോകറെക്കോര്‍ഡുകാരിയാണ് മീര.


 

loader