മുംബൈ: ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യന്‍ ഗെയിംസിൽ പങ്കെടുപ്പിക്കണമെന്ന് കോച്ച് സ്റ്റീഫൻ കോൺസ്റ്റന്‍റെൻ. മെഡൽ സാധ്യതയില്ലെന്ന കാരണത്താൽ കേന്ദ്ര കായികമന്ത്രാലയവും ഇന്ത്യൻ ഒളിംപിക് അസോസിയേഷനും ഇന്ത്യൻ ടീമിനെ ഇപ്പോൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുപ്പിക്കാറില്ല. 

ഈ സാഹചര്യത്തിലാണ് ഇന്ത്യൻ കോച്ചിന്‍റെ അഭ്യർഥന.  23 വയസ്സിൽ താഴെയുള്ളവരാണ് ഏഷ്യൻ ഗെയിംസിൽ കളിക്കേണ്ടത്. നിലവിലെ ഇന്ത്യൻ ടീമിലെ 11 താരങ്ങൾ 23 വയസ്സിൽ താഴെയുള്ളവരാണ്. 

എഫ് സി കപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് ഏഷ്യൻ ഗെയിംസ് വലിയ മത്സര പരിചയം ആവുമെന്നും കോൺസ്റ്റന്‍റൈൻ പറഞ്ഞു.