ചാംപ്യന്‍സ് ലീഗ് ആദ്യ മത്സങ്ങളില്‍ ലിവര്‍പൂളിനായി കളിച്ച താരമാണ് കുടിഞ്ഞോ.
കീവ്: ബാഴ്സയ്ക്ക് വേണ്ടി ചാംപ്യന്സ് ലീഗ് കളിച്ചില്ലെങ്കിലും മുന് ലിവര്പൂള് താരം ഫിലിപ്പെ കുടിഞ്ഞോയ്ക്ക് ചാംപ്യന്സ് ലീഗ് മെഡല് ലഭിക്കും. ചാംപ്യന്സ് ലീഗ് ആദ്യ മത്സങ്ങളില് ലിവര്പൂളിനായി കളിച്ച താരമാണ് കുടിഞ്ഞോ. താരം ടീമിന് നല്കിയ സംഭാവന പരിഗണിച്ചാണ് കുടിഞ്ഞോയ്ക്ക് മെഡല് നല്കുക.
ജനുവരിലിയാണ് കുടിഞ്ഞോ ബാഴ്സയിലെത്തിയത്. ലിവര്പൂളിനായി കളിച്ചതുക്കൊണ്ട് ബ്രസീലിയന് താരത്തിന് ബാഴ്സയ്ക്കായി കളിക്കാന് കഴിഞ്ഞിരുന്നില്ല. ബാഴ്സയുടെ ചാംപ്യന്സ് ലീഗ് സാധ്യതകള് ക്വാര്ട്ടറില് അവസാനിക്കുകയും ചെയ്തു.
ഗ്രൂപ്പ് ഘട്ടത്തില് ലിവര്പൂളിനായി കളിച്ച കുടിഞ്ഞോ ഹാട്രിക്കടക്കം അഞ്ച് ഗോളുകള് നേടിയിരുന്നു. ലിവര്പൂളിന്റെ പ്രീക്വാര്ട്ടര് പ്രവേശനത്തില് പ്രധാന പങ്കുവഹിച്ചതും കുടിഞ്ഞോ തന്നെ. അതുക്കൊണ്ട് തന്നെ കുടിഞ്ഞോയ്്ക്ക് മെഡല് നല്കുമെന്ന് ക്ലബ് അധികൃതര് അറിയിച്ചു. വിജയികള്ക്ക് 40 മെഡലുകളാണ് ലഭിക്കുക.
