ജനതാ കർഫ്യൂവിന് പൌരന്‍മാരില്‍ നിന്നെല്ലാം പിന്തുണ പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി അടക്കമുള്ളവർ പിന്തുണ അറിയിച്ചവരിലുണ്ട്.

ഹൈദരാബാദ്: ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് ടെന്നിസ് താരം സാനിയ മിര്‍സയും. മാരകമായ കൊവിഡ് 19 വൈറസിനെ നേരിടുന്നതിന് പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയത്തെ പിന്തുണയ്ക്കുന്നതായി സാനിയ ട്വീറ്റ് ചെയ്തു. 

'സ്വന്തം സുഖം അവഗണിച്ച് നമ്മുടെ എല്ലാം ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കണം. കൊവിഡിനെതിരായ പോരാട്ടത്തിൽ അച്ചടക്കത്തോടെ ഒന്നിച്ചുനില്‍ക്കാം' എന്നും സാനിയ ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…

പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് വീട്ടിൽതന്നെ തങ്ങാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Scroll to load tweet…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് മാർച്ച് 22 ന് രാജ്യത്ത് ജനതാ കർഫ്യൂ നടപ്പിലാക്കുന്നത്. ഞായറാഴ്‍ച രാവിലെ ഏഴ് മണി മുതൽ രാത്രി ഒൻപത് മണി വരെ ജനങ്ങളാരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ജനതാ കർഫ്യൂവിനോട് പൂർണമായി സഹകരിക്കുമെന്ന് എല്ലാ സംസ്ഥാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. 

Read more: ട്രെയിനുകൾ, ബസ്, ഓട്ടോ, ടാക്സി ഓടില്ല; കടകൾ അടച്ചിടും; ജനതാ കർഫ്യൂവിൽ രാജ്യം നിശ്ചലമാകും

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക