വിമര്‍ശകരുടെ വായടപ്പിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ
കീവ്: മൈതാനത്തിനകത്തും പുറത്തും പെരുമാറ്റം കൊണ്ട് പലപ്പൊഴും ഫുട്ബോള് താരങ്ങള് ഞെട്ടിക്കാറുണ്ട്. റയല്മാഡ്രിഡിന്റെ പോര്ച്ചുഗീസ് സ്ട്രൈക്കര് ക്രിസ്റ്റ്യാനോ റൊണാള്ഡോയും ഇക്കാര്യത്തില് ഒട്ടും പിന്നിലല്ല. ചാമ്പ്യന്സ് ലീഗ് ഫൈനലിന് മുന്നോടിയായുളള പരിശീലനത്തിനിടെ ക്രിസ്റ്റ്യാനോ ഒരിക്കല് കൂടി ഫുട്ബോള് ആരാധകരെ അമ്പരപ്പിച്ചു.
പരിശീലനത്തിനിടെ റൊണോയുടെ ബുള്ളറ്റ് ഷോട്ടേറ്റ് ക്യാമറാമാന് പരിക്കേറ്റു. വലത്തെ കണ്ണിന് മുകളിലായി മുറിവേറ്റ ഇയാളെ പ്രഥമിക ചികിത്സയ്ക്ക് വിധേയനാക്കി. എന്നാല് പരിക്കേറ്റ ക്യാമറമാനെ നേരില് കണ്ട് ക്ഷമ ചോദിച്ച റൊണാള്ഡോ തന്റെ ജാക്കറ്റ് സമ്മാനമായി നല്കുകയും ചെയ്തു. റയല് സൂപ്പര് താരം സമ്മാനിച്ച ജാക്കറ്റുമായി നില്ക്കുന്ന ക്യാമറാമാന്റെ ചിത്രം തരംഗമായിക്കഴിഞ്ഞു.
ഇന്നാണ് യൂറോപ്പിലെ ക്ലബ് രാജാക്കന്മാരെ നിശ്ചയിക്കുന്ന ചാമ്പ്യന്സ് ലീഗ് ഫൈനല്. രാത്രി 12.15ന് ഉക്രൈന് തലസ്ഥാനമായ കീവിലെ ഒളിംപിക് സ്റ്റേഡിയത്തില് റയല് മാഡ്രിഡ്- ലിവര്പൂളിനെ നേരിടും. സൂപ്പര് താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്ഡോയും മുഹമ്മദ് സലായും തമ്മിലുള്ള നേര്ക്കുനേര് അങ്കം കൂടിയാണിത്.
