മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 283ന് പുറത്ത്. ഷമി മൂന്ന് വിക്കറ്റ് നേടി.

മൊഹാലി ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനമായ ഇന്ന് ഇംഗ്ലണ്ട് 8 വിക്കറ്റിന്  268 റണ്‍സ് എന്ന നിലയിലായിരുന്നു ബാറ്റിഗ് പുനരാരംഭിച്ചത്. നാന് 87 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ 89 റണ്‍സെടുത്ത ബെയ്ര്‍സ്റ്റോയുടെയും 43 റണ്‍സെടുത്ത ബട്‍ലറുടെയും പോരാട്ടമാണ് രക്ഷിച്ചത്. ക്യാപ്റ്റന്‍ കുക്ക് 27ഉം ജോ റൂട്ട് 15ഉം റണ്‍സിന് പുറത്തായി.

ജയന്ത് യാദവും രവിന്ദ്ര ജഡേജയും ഉമേഷ് യാദവും രണ്ട് വിക്കറ്റ് വീതം നേടി. ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി.