ധര്‍മ്മശാല ടെസ്റ്റില്‍ ഓസ്‍ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബാറ്റിംഗിനിറങ്ങും. മുരളി വിജയും കെ എല്‍ രാഹുലുമാണ് ഇന്നിംഗ്സ് തുറക്കാനെത്തുക. ഓസ്‍ട്രേലിയ ഇന്നലെ ഒന്നാം ഇന്നിംഗ്സില്‍ 300 റണ്‍സിന് പുറത്തായിരുന്നു.
പരമ്പരയില്‍ മൂന്നാമത്തെ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിനെ രക്ഷിച്ചത്. 111 റണ്‍സെടുത്ത സ്മിത്തിനെ അശ്വിന്‍ പുറത്താക്കി. ഡേവിഡ് വാര്‍ണര്‍ 59ഉം വെയ്ഡ് 57ഉം റണ്‍സെടുത്തു. അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടി. പരിക്കേറ്റ കോലിക്ക് പകരം അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.
