Asianet News MalayalamAsianet News Malayalam

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ഇനി ആരാധകര്‍ തീരുമാനിക്കും

ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന ജേഴ്സിയാവും ക്രിക്കറ്റ് ഓസ്ട്രേലിയ അടുത്ത സീസണായി തെരഞ്ഞെടുക്കുക.

Cricket Australia to let fans decide the teams jersey
Author
Sydney NSW, First Published Feb 19, 2019, 7:47 PM IST

സിഡ്നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ എണ്‍പതുകളിലെ ജേഴ്സിയിലേക്ക് മടങ്ങി ആരാധകരെ അമ്പരപ്പിച്ച ഓസ്ട്രേലിയന്‍ ടീം ഇതാ മറ്റൊരു പുതുമയുമായി രംഗത്ത്. 2019-2020 സീസണില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ഏത് ജേഴ്സി ധരിക്കണമെന്ന് ആരാധകര്‍ക്ക് തീരുമാനിക്കാന്‍ അവസരം നല്‍കിയിരിക്കകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.

ഇതിനായി ആരാധകര്‍ക്ക് മുമ്പില്‍ വെച്ചിരിക്കുന്നത് 1980 മുതല്‍ 2002 വരെ ഓസ്ട്രേലിയ ധരിച്ച എട്ട് ജേഴ്സികളാണ്. 1981-1984 വേള്‍ഡ് സീരീസില്‍ ധരിച്ച ജേഴ്സി, 1986-87ലെ പെര്‍ത്ത് ചലഞ്ച്, 1988-92 കാലഘട്ടത്തിലെ ബേസ്‌ബോള്‍ സ്റ്റൈല്‍, 1992ലെ ലോകകപ്പ് ജേഴ്സി, 1992-94 കാലഘട്ടത്തിലെ  ലൈറ്റ്നിംഗ് ബോള്‍ട്ട്സ്, 1996ലെ ലോകകപ്പ് ജേഴ്സി, 199ലെ ലോകകപ്പ് ജേഴ്സി, 1999-2001ലെ ബ്ലൂ സ്ട്രിപ് ജേഴ്സി എന്നിവയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുപ്പിനായി ആരാധകര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന ജേഴ്സിയാവും ക്രിക്കറ്റ് ഓസ്ട്രേലിയ അടുത്ത സീസണായി തെരഞ്ഞെടുക്കുക. ഏകദിന, ടി20 പരമ്പരക്കായി ഇന്ത്യയിലാണ് ഇപ്പോള്‍ ഓസ്ട്രേലിയന്‍ ടീം. രണ്ട് ടി 20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുളളത്.

Follow Us:
Download App:
  • android
  • ios