ബറോഡ: പശുവിനെ ചൊല്ലിയാണല്ലോ വിവാദങ്ങളൊക്കെ. ഗുജറാത്തിലെ ബറോഡയില്‍ ക്രിക്കറ്റിലും പശു വിഷയമാണ്. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയിച്ച ടീമിലെ അംഗങ്ങള്‍ക്ക് സമ്മാനമായി നല്‍കിയത് പശുക്കളെയാണ്. റാബറി സമുദായം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്കാണ് പശുവിനെ സമ്മാനമായി ലഭിച്ചത്. ട്രോഫിക്ക് പകരമായാണ് പശുക്കളെ സമ്മാനിച്ചത്. കശാപ്പ് നിരോധനം സംബന്ധിച്ച വിവാദങ്ങള്‍ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍, പശുവിന്റെ പ്രാധാന്യം ചെറുപ്പക്കാര്‍ക്ക് മനസിലാകാന്‍വേണ്ടിയാണ് ഇത്തരമൊരു സമ്മാനം നല്‍കുന്നതെന്നാണ് സംഘാടകരുടെ വിശദീകരണം. കന്നുകാലി വളര്‍ത്തലുമായി അടുത്ത ബന്ധമുള്ള ഗുജറാത്തിലെ സമുദായമാണ് റാബറി. ടൂര്‍ണമെന്റ് വിജയികള്‍ക്ക് മാത്രമല്ല, മാന്‍ ഓഫ് ദ മാച്ച്, മികച്ച് ബാറ്റ്‌സ്‌മാന്‍, ബൗളര്‍ എന്നിങ്ങനെയുള്ള പുരസ്‌ക്കാരം നേടിയവര്‍ക്കും സമ്മാനമായി നല്‍കിയത് പശുക്കളെയാണ്.

