ഭാര്യയുടെ കൂടെയുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ മതവിശ്വാസികളുടെ ആക്രമണം. സ്ലീവ്‌ലെസ് ധരിക്കുന്നതും ഹിജാബ് ധരിക്കാത്തതും ഇസ്ലാംമത വിശ്വാസത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. രൂക്ഷമായ ആക്രമണമാണ് മുഹമ്മദ് ഷമിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നടക്കുന്നത്. 

അതേസമയം ഷമിയെ പിന്തുണച്ച് ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് രംഗത്ത് വന്നു. ഷമിയുടെ പേജിലെ കമന്റുകള്‍ മോശമാണെന്ന് മുഹമ്മദ് കൈഫ് ട്വീറ്റ് ചെയ്തു. രാജ്യത്ത് ഗുരുതരമായ മറ്റ് പ്രശ്‌നങ്ങള്‍ അനവധി ഉണ്ടെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.