സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താരം ഒവൈസ് ഷാ. ബോളിവുഡ് സംവിധായകന്‍ അജോയ് നമ്പ്യാരുടെ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
മോഹന്‍ലാലിനെക്കുറിച്ച് ഒരുപാട് കേട്ടിരുന്നുവെന്നും ഒടുവില്‍ നേരില്‍ കാണാന്‍ അവസരം ലഭിച്ചെന്നും ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തു കൊണ്ട് ഒവൈസ് ഷാ കുറിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കി തന്ന കന്നഡ നടന്‍ കിച്ചാസുദീപിനും ഷാ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്‍ വംശജ്ഞനായ ഒവൈസ് ഷാ 2013-ല്‍ അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.
