രവീന്ദ്ര ജഡേജയുടെ ഭാര്യയെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

ജാംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. തിങ്കളാഴ്ച ഗുജറാത്ത് ജാംനഗറില്‍ വച്ച് റീവയുടെ കാര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ പൊലീസ് കോണ്‍സ്റ്റബിള്‍ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. 

ജാംനഗറിലെ സാറു സെക്ഷന്‍ റോഡിലായിരുന്നു സംഭവം. റീവ ജഡേജയുടെ കാര്‍ കോണ്‍സ്റ്റബിള്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിളില്‍ ഇടിയ്ക്കുകയായിരുന്നുവെന്ന് ജാംനഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രദീപ് സേജുല്‍ പറഞ്ഞു. 

Scroll to load tweet…

പരാതിയില്‍ കോണ്‍സ്റ്റബിള്‍ സഞ്ജയ് അഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റീവയ്ക്ക് സാധ്യമായ എല്ലാ സഹായങ്ങളും തങ്ങള്‍ നല്‍കുന്നുണ്ടെന്നും പൊലീസുകാരനെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും പ്രദീപ് സേജുല്‍ പറയുന്നു.

പൊലീസുകാരന്‍ റീവ ജഡേജയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. വഴക്കിനിടെ റീവയുടെ മുടി പിടിച്ച് കോണ്‍സ്റ്റബിള്‍ വലിച്ചിഴച്ചെന്നും സംഭവം കണ്ട വിജയ് സിങ് ചാവ്ഡ പറയുന്നു.