പ്രതിഫലത്തുകയിലെ റെക്കോർഡ് വാഗ്ദാനം തള്ളി റയൽ മാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചൈനീസ് ക്ലബ്ബിന്‍റെ 300 ദശലക്ഷം യൂറോ വാഗ്ദാനം റൊണാൾഡോ വേണ്ടെന്ന് വച്ചതായി റൊണാൾഡോയുടെ ജോർജ്ജ് മെൻഡസ് സ്ഥിരീകരിച്ചു. മുപ്പത്തിയൊന്നുകാരനായ പോർച്ചുഗൽ താരത്തിന് ഓരോ വർഷവും 85ദശലക്ഷം പൗണ്ട് ശമ്പളമായി നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ ക്ലബ്ബിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. യൂറോപ്പിലെ ലീഗുകൾ വിട്ട് പ്രതിഫലം മാത്രം നോക്കി താരങ്ങൾ ചൈനയിലേക്ക് പോകുന്നതിനെ അഴ്സണൽ കോച്ച് അഴ്സീൻ വെംഗർ അടക്കമുള്ള പ്രമുഖർ വിമർശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred