Asianet News MalayalamAsianet News Malayalam

ഫിഫ ലോക ഫുട്ബോളര്‍ പുരസ്കാരം; മെസിയുടെയും റൊണാള്‍ഡോയുടെയും ഛേത്രിയുടെയും വോട്ട് ആര്‍ക്ക് ?

ഫിഫ ലോക ഫുട്ബോളര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അര്‍ജന്റീനയുടെ നായകന്‍ ലിയോണല്‍ മെസിയും പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആര്‍ക്കാവും വോട്ട് ചെയ്തിട്ടുണ്ടാകുക. ഓരോ രാജ്യത്തിന്റെയും നായകന്‍മാര്‍ക്കും പരിശീലകര്‍ക്കും സ്പോര്‍ട്സ് ജേര്‍ണലിസ്റ്റുകള്‍ക്കും

Cristiano Ronaldo and Lionel Messis votes in FIFA best awards reveale
Author
Zürich, First Published Sep 25, 2018, 3:37 PM IST

സൂറിച്ച്: ഫിഫ ലോക ഫുട്ബോളര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അര്‍ജന്റീനയുടെ നായകന്‍ ലിയോണല്‍ മെസിയും പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആര്‍ക്കാവും വോട്ട് ചെയ്തിട്ടുണ്ടാകുക. ഓരോ രാജ്യത്തിന്റെയും നായകന്‍മാര്‍ക്കും പരിശീലകര്‍ക്കും സ്പോര്‍ട്സ് ജേര്‍ണലിസ്റ്റുകള്‍ക്കും  ലോക ഫുട്ബോളറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ വോട്ട് ചെയ്യാം. ഇത്തവണ അവസാന മൂന്ന് പേരുടെ ചുരുക്കപ്പട്ടികയില്‍ മെസിയുണ്ടായിരുന്നില്ല. അതിനാല്‍തന്നെ മെസിയുടെ വോട്ട് ആര്‍ക്കായിരിക്കുമെന്ന ആകാംക്ഷ ആരാധകരിലുണ്ടായിരുന്നു.

Cristiano Ronaldo and Lionel Messis votes in FIFA best awards revealeഒന്നാം വോട്ട് രണ്ടാം വോട്ട് മൂന്നാം വോട്ട് എന്ന രീതിയിലാണ് വോട്ട് ചെയ്യേണ്ടത്. മൂന്നാം വോട്ടിന് ഒരു പോയന്റും രണ്ടാം വോട്ടിന് മൂന്ന് പോയന്റും ഒന്നാം വോട്ടിന് അഞ്ചു പോയന്റുമാണ് ലഭിക്കുക. മെസിയുടെ മൂന്നാം വോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും രണ്ടാം വോട്ട് കൈലിയന്‍ എംബാപ്പെയ്ക്കും ഒന്നാം വോട്ട് ഫിഫ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ലൂക്ക മോഡ്രിച്ചിനുമായിരുന്നു.

എന്നാല്‍ അവസാന മൂന്നില്‍ ഇല്ലാതിരുന്ന മെസിക്ക് വോട്ട് ചെയ്യാന്‍ റൊണാള്‍ഡോ തയാറായില്ല. റയല്‍ മാഡ്രിഡിലെ തന്റെ മുന്‍ സഹതാരം റാഫേല്‍ വരാനാണ് റൊണാള്‍ഡോ ഒന്നാം വോട്ട് നല്‍കിയത്. ലൂക്ക മോഡ്രിച്ചിന് രണ്ടാം വോട്ടും അന്റോണിയോ ഗ്രീസ്മാനും മൂന്നാം വോട്ടും നല്‍കി.അതേസമയം, ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ആദ്യ വോട്ട് ലൂക്ക മോഡ്രിച്ചിനായിരുന്നു. എംബാപ്പെക്ക് രണ്ടാം വോട്ടും കെവിന്‍ ഡിബ്രൂയിന് മൂന്നാം വോട്ടും ഛേത്രി നല്‍കി.

സ്പെയിന്‍ ക്യാപ്റ്റനും റയല്‍ മാഡ്രിഡ് നായകനുമായ സെര്‍ജിയോ റാമോസ് തന്റെ ഒന്നാം വോട്ട് ലൂക്ക മോഡ്രിച്ചിന് നല്‍കിയപ്പോള്‍ രണ്ടാം വോട്ട് റൊണാള്‍ഡോക്കും മൂന്നാം വോട്ട് മെസിക്കും നല്‍കി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്നിന്റെ ആദ്യ വോട്ടും റൊണാള്‍ഡോക്കായിരുന്നു. മെസി, കെവിന്‍ ഡിബ്രൂയിന്‍ എന്നിവര്‍ക്കാണ് കെയ്ന്‍ അടുത്ത രണ്ടു വോട്ടുകള്‍ നല്‍കിയത്. അതേസമയം, ക്രൊയേഷ്യ നായകനെന്ന നിലയില്‍ ലൂക്ക മോഡ്രിച്ച് തന്റെ ആദ്യ വോട്ട് നല്‍കിയത്  റാഫേല്‍ വരാനായിരുന്നു. റൊണാള്‍ഡോക്ക് രണ്ടാം വോട്ടും ഗ്രീസ്മാന് മൂന്നാം വോട്ടും മോഡ്രിച്ച് നല്‍കി.

Follow Us:
Download App:
  • android
  • ios