പെണ്‍കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രമുഖ ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പിറക്കാന്‍ പോവുന്ന കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കാമുകി ജോര്‍ജിന റോഡ്റിഗസും. അലാന മാര്‍ട്ടിനയെന്നാണ് ക്രിസ്റ്റ്യാനോയുടെ പിറക്കാന്‍ പോകുന്ന മാലാഖയുടെ പേര്. ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് ക്രിസ്റ്റ്യാനോയും കാമുകിയും പ്രമുഖ മോഡലുമായ ജോര്‍ജിന റോഡ്റിഗസും പിറക്കാന്‍ പോവുന്ന കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. 

32 കാരനായ റയല്‍ ഫുട്ബോളറുടെ നാലാമത്തെ കുഞ്ഞാണ് എലാന മാര്‍ട്ടിന. സ്പാനിഷ് മോഡലായ ജോര്‍ജിനയ്ക്ക് 22 വയസാണുള്ളത്. ജൂണിലാണ് ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. അലാന മാര്‍ട്ടിന താരത്തിന്റെ നാലാമത്തെ കുട്ടിയാണെങ്കിലും ജോര്‍ജിനയിലുണ്ടാകുന്ന ആദ്യ കുഞ്ഞാണ്.