Asianet News MalayalamAsianet News Malayalam

വേഗതയിൽ താരമായ കാർ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വീഡിയോ കാണാം

Cristiano Ronaldo buys Buggati Chiron worth Rs 19 crore watch video
Author
First Published Sep 29, 2017, 2:02 AM IST

കാലിൽ പന്തുമായി ശരവേഗത്തിൽ എതിർഗോൾ മുഖത്തേക്ക്​ കുതിക്കുന്ന താരത്തിന്​ കൂട്ടായി ഇനി വേഗതയിൽ മുമ്പനായ കാറും. ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ഞെട്ടിപ്പിക്കുന്ന കാർ ശേഖരത്തിലേക്കാണ്​ പുതിയ അതിഥി എത്തിയത്​. ബുഗാട്ടി ചിരോണി​ന്‍റെ പുതിയ പതിപ്പാണ്​ സൂപ്പർ താരം സ്വന്തമാക്കിയത്​.

മൂന്ന്​ മില്യൺ ഡോളർ മുടക്കിയാണ്​ റിയൽ മാഡ്രിഡ്​ ക്ലബ്​ താരം സൂപ്പർ കാർ ത​ന്‍റെ ശേഖരത്തിലെത്തിച്ചത്​. 2.28 മില്യൺ ഡോളർ വിലയുള്ള മറ്റൊരു ബുഗാട്ടി കാർ നേരത്തെ തന്നെ താരത്തി​ന്‍റെ കൈവശമുണ്ട്​. എന്നാൽ ഉയർന്ന വിലക്കൊപ്പം കൂടുതൽ പ്രത്യേകതകളും പുതിയ കാറിനുണ്ട്​. പോർച്ചുഗൽ ഫുട്​ബാൾ താരമായ റൊണാൾഡോ നിലവിൽ ലംബോർഗിനി, റോൾസ്​ റോയ്​സ്​, ആസ്​റ്റൺ മാർട്ടിൻ ഡിബി9, പോഷെ കെയ്​ൻ ടെർബോ തുടങ്ങിയ കാറുകളുടെയും ഉടമയാണ്​.

മകനെ യാത്രക്കാര​ന്‍റെ സീറ്റിൽ ഇരുത്തി താരം ഡ്രൈവ്​ ചെയ്യുന്ന വീഡിയോ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചാണ്​ പുതിയ കാർ ശേഖരത്തിൽ എത്തിയ വിവരം റൊണാൾഡോ വെളിപ്പെടുത്തുന്നത്​. വീഡിയോക്കുള്ള കുറിപ്പിൽ കാറിനെ അ​ദ്ദേഹം ‘പുതിയ ജീവി’ എന്നാണ്​ വിശേഷിപ്പിച്ചരിക്കുന്നത്​. ഇൗ വർഷം ആദ്യം റൊണാൾഡോക്ക്​ ബുഗട്ടി ചിരോൺ ടെസ്​റ്റ്​ ഡ്രൈവ്​ നടത്താനായി നൽകിയിരുന്നു. അന്ന്​ തന്നെ ഇത്​ താരം വാങ്ങുമെന്ന്​ അഭ്യൂഹങ്ങളും പരന്നു. കാറിനൊപ്പം സീറ്റിൽ ഉപയോഗിക്കുന്ന സിആർ7 ഹെഡ്​റെസ്​റ്റും ലഭിച്ചു. ഏറ്റവും വേഗതയിൽ ഒാടിക്കാവുന്ന കാർ എന്ന ലോക റൊക്കോർഡുള്ള കാർ കൂടിയാണ്​ താരം സ്വന്തമാക്കിയ ബുഗാട്ടി ചിരോൺ.

 

 

A post shared by Cristiano Ronaldo (@cristiano) on Sep 28, 2017 at 10:32am PDT

Follow Us:
Download App:
  • android
  • ios