ഹാട്രിക് പുരസ്കാരമാണ് റൊണാൾഡോയുടെ ലക്ഷ്യം. വനിതാ താരം, ഗോൾകീപ്പർ, പുരുഷ വനിതാ പരിശീലകർ, മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് എന്നിവയും ഇന്ന് പ്രഖ്യാപിക്കും. ഫിഫയുടെ 2018ലെ ലോക ഇലവനെയും തിരഞ്ഞെടുക്കും

ലണ്ടന്‍: ഈ വർഷത്തെ ഫിഫ പുരസ്കാര ജേതാക്കളെ ഇന്നറിയാം. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടിന് തുടങ്ങുന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിക്കുക. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സലാ എന്നിവരാണ് മികച്ച താരത്തിനുള്ള ബാലൻ ഡി ഓറിനായി മത്സരിക്കുന്നത്. 

ഹാട്രിക് പുരസ്കാരമാണ് റൊണാൾഡോയുടെ ലക്ഷ്യം. വനിതാ താരം, ഗോൾകീപ്പർ, പുരുഷ വനിതാ പരിശീലകർ, മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് എന്നിവയും ഇന്ന് പ്രഖ്യാപിക്കും. ഫിഫയുടെ 2018ലെ ലോക ഇലവനെയും തിരഞ്ഞെടുക്കും. 

ആരാധകരുടെയും ജേർണലിസ്റ്റുകളുടെയും ദേശീയ ടീം ക്യാപ്റ്റൻമാരുടെയും പരിശീലകരുടെയും വോട്ട് പരിഗണിച്ച ശേഷം ഫിഫയുടെ വിദഗ്ധ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. ഒരു പതിറ്റാണ്ടിനിടെ ഫിഫയുടെ ഏറ്റവും വലിയ പുരസ്‌കാര പട്ടികയില്‍ ലയണല്‍ മെസി ഇടംപിടിക്കാത്ത ആദ്യ വര്‍ഷം എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.