റയല്‍ വിടുന്ന കാര്യം മുന്‍ക്കൂട്ടി തീരുമാനിച്ചിരുന്നുവെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഈ സീസണിന് മുന്‍പ് തന്നെ ക്ലബ് വിടുന്ന് കാര്യം ചിന്തിച്ചിരുന്നുവെന്നും സിദാന്‍ ക്ലബില്‍ നിന്ന് പോയത് കൊണ്ടല്ല റയല്‍ വിട്ടതെന്നും ക്രിസ്റ്റിയാനോ.

ടൂറിന്‍: റയല്‍ വിടുന്ന കാര്യം മുന്‍ക്കൂട്ടി തീരുമാനിച്ചിരുന്നുവെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഈ സീസണിന് മുന്‍പ് തന്നെ ക്ലബ് വിടുന്ന് കാര്യം ചിന്തിച്ചിരുന്നുവെന്നും സിദാന്‍ ക്ലബില്‍ നിന്ന് പോയത് കൊണ്ടല്ല റയല്‍ വിട്ടതെന്നും ക്രിസ്റ്റിയാനോ. എന്നാല്‍ ക്ലബ് വിടാനുള്ള പ്രധാന കാരണം പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസാണെന്നും താരം.

ക്രിസ്റ്റ്യാനോ തുടര്‍ന്നു... റയല്‍ മാഡ്രിഡില്‍ തന്റെ പ്രാധാന്യം കുറഞ്ഞു വരുന്നുവെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. ആദ്യത്തെ നാലഞ്ചു വര്‍ഷങ്ങള്‍ ഞാന്‍ റൊണാള്‍ഡോയാണെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ അതിനു ശേഷം അതു നഷ്ടപ്പെട്ടു. ഞാന്‍ റയലിന് അവിഭാജ്യ ഘടകമാണെന്ന രീതിയിലല്ല പെരസ് എന്നെ പരിഗണിച്ചിരുന്നത്. ക്ലബ് വിടാന്‍ പ്രേരിപ്പിച്ചതും ഇത് തന്നെയാണെന്നും താരം പറഞ്ഞു. 

ഈ സീസണ് തൊട്ട് മുന്‍പാണ് ക്രിസ്റ്റ്യാനോ ക്ലബ് വിട്ടത്. യുവന്റസിലേക്ക് ചേക്കേറിയ താരം അവിടെ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. ലാ ലിഗയില്‍ റയല്‍ ഒമ്പതാം സ്ഥാനത്താണ്. ക്രിസ്റ്റ്യാനോ പോയ ശേഷം മികച്ച പ്രകടനം പുറത്തെടുക്കാന്‍ ക്ലബിന് സാധിച്ചിട്ടില്ല.