ലൈംഗികാതിക്രമ കേസില്‍ കൂടുതല്‍ വിശദീകരണവുമായി യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 2009ല്‍ ലാസ് വേഗാസിനെ ഹോട്ടില്‍ വച്ച് ആരോപണം ഉന്നയിച്ച മയോര്‍ഗയെന്ന യുഎസ് യുവതിയെ കണ്ടിരുന്നുവെന്ന് താരം വെളിപ്പെടുത്തി.
ടൂറിന്‍: ലൈംഗികാതിക്രമ കേസില്‍ കൂടുതല്‍ വിശദീകരണവുമായി യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 2009ല്‍ ലാസ് വേഗാസിനെ ഹോട്ടില്‍ വച്ച് ആരോപണം ഉന്നയിച്ച മയോര്‍ഗയെന്ന യുഎസ് യുവതിയെ കണ്ടിരുന്നുവെന്ന് താരം വെളിപ്പെടുത്തി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം വ്യക്തമാക്കി.
എന്നാല്‍ ഇരുപേരുടേയും സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് താരത്തിന്റെ വക്കീല്‍ പീറ്റര്‍ ക്രിസ്റ്റ്യന്‍സെന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അതൊരിക്കലും ബലാസംഗമോ അല്ലെങ്കില്‍ അതിക്രമമോ ആയിരുന്നില്ല. അവരുടെ സമ്മതോടെയാണ് ചെയ്‌തെന്നും വാര്‍ത്താകുറിപ്പിലുണ്ട്.
റൊണാള്‍ഡോ സംഭവത്തെ കുറിച്ച് സംസാരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. എല്ലാവരുടെയും സംശയങ്ങള്‍ ദുരീകരിക്കാന്‍ ഒരിക്കല്‍ കൂടി ഞാന്‍ താരത്തിന്റെ നിലപാട് വ്യക്തമാക്കാം. 2009 ല്‍ ലാസ് വേഗാസില്‍ നടന്നതെല്ലാം രണ്ടുപേരുടെയും സമ്മതത്തോടെയായിരുന്നു. അഭിഭാഷകന്‍ പറഞ്ഞു.
നേരത്തെ ആരോപണം നിഷേധിച്ച് രംഗത്തെത്തിയ റൊണാള്‍ഡോ ലൈംഗിക പീഡനമെന്നത് താന്‍ വെറുക്കുന്ന കാര്യമാണെന്നും തന്റെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും പറഞ്ഞിരുന്നു. കേസില്‍ ലാസ് വേഗാസ് പൊലീസ് അന്വേഷണം പുന:രാംഭിച്ചിരുന്നു. താരത്തിനെതിരേ മറ്റ് രണ്ട് യുവതികളും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
