ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് റയല്‍ വിടാനുള്ള കാരണം വെളിപ്പെടുത്തിയത്. കൂടുമാറ്റം ശ്രമകരമായ തീരുമാനമല്ലായിരുന്നു എന്ന് റോണോ പറയുന്നുണ്ട്...
റോം: പോര്‍ച്ചുഗീസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസിലേക്ക് ചേക്കേറിയതിന് പിന്നിലെ രഹസ്യം പുറത്ത്. ലോകകപ്പിന് പിന്നാലെയാണ് റയല്‍ മാഡ്രിഡ് ആരാധകരെ ഞെട്ടിച്ച് റോണോ ഇറ്റാലിയന്‍ ക്ലബിലേക്ക് ചേക്കേറിയത്. കുട്ടിക്കാലം മുതല്‍ യുവന്‍റസിനോടുള്ള ഇഷ്ടമാണ് 33കാരനായ താരത്തിന്‍റെ കൂടുമാറ്റത്തിന് പിന്നില്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുവന്‍റസിന്‍റെ കറുപ്പും വെളുപ്പും വരകളുള്ള വിഖ്യാത ജഴ്‌സിയില്‍ ഒരുനാള്‍ കളിക്കുക എന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നു. ലോകത്തെ വലിയ ക്ലബുകളിലൊന്നായ അവിടെ കളിക്കാന്‍ പോകുന്നു. താന്‍ സന്തോഷവാനാണ്. യുവന്‍റസിലേക്ക് പോകാന്‍ തീരുമാനിച്ചത് എന്നാണെന്ന് കൃത്യമായി പറയാനാവില്ല.
ലോകത്തെ വമ്പന്‍ ക്ലബുകളിലൊന്നായ യുവന്‍റസ് അത്ഭുതപ്പെടുത്തുന്നു. കരിയറില്‍ കുറച്ച് മത്സരങ്ങളില്‍ മാത്രമേ അവര്‍ക്കെതിരെ കളിച്ചിട്ടുള്ളൂ, എങ്കിലും യുവന്‍റസ് ആരാധകരുടെ സ്നേഹം വലുതാണ്. ലോകത്തെ മികച്ച ക്ലബുകളിലൊന്നായ അവിടേക്കുള്ള കൂടുമാറ്റം ശ്രമകരമായ തീരുമാനമല്ല- റോണോ വ്യക്തമാക്കി. ഒമ്പത് വര്‍ഷത്തെ മാഡ്രിഡ് വാസത്തിന്ശേഷം 100 മില്യണ്‍ ഡോളറിനാണ് താരം യുവന്‍റസിലെത്തിയത്.
