ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ആരാണ് വലിയ താരമെന്ന് ആരാധകര്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കിലും പരസ്പരം ബഹുമാനിക്കുന്ന താരങ്ങളാണ് ഇരുവരും. 

ഇപ്പോഴിതാ തന്റെ മകന് മെസിയെ പരിചയപ്പെടുത്തുന്ന റൊണാള്‍ഡോയുടെ വീഡിയോ പുറത്ത്. തന്‍റെ അമ്മയ്ക്കും മകനും ഒപ്പമിരിക്കുന്ന ക്രിസ്റ്റിയാനോ മുറിയിലേക്ക് കടന്നു വരുന്ന മെസിയെ മകന് പരിചയപ്പെടുത്തുന്നതാണ് വീഡിയോ. 

2015 ല്‍ പുറത്തുവന്ന വീ‍ഡിയോ ഒരു പ്രമുഖ സൈറ്റ് വീണ്ടും പോസ്റ്റ് ചെയ്തതോടെ വാര്‍ത്തയാകുകയായിരുന്നു. ക്രിസ്റ്റിയാനോയെയും മകനെയും കണ്ട മെസി അവര്‍ക്കരികില്‍ എത്തി സംസാരിക്കുകയും ചെയ്യുന്നുണ്ട്. റൊണാള്‍ഡോയുടെ മകനോട് തമാശകള്‍ പറയുകയും ഉമ്മ നല്‍കുകയും ചെയ്ത ശേഷമാണ് മെസി മുറിവിട്ട് പോയത്.