മാഡ്രിഡ്: ചെല്‍സി താരം എഡന്‍ ഹസാര്‍ഡിനെ ടീമിലെടുക്കാനുള്ള റയല്‍ മാഡ്രിഡിന്റെ നീക്കത്തിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്ത്. ഹസാര്‍ഡിനെയും അന്റോണിയോ ഗ്രീസ്മാനെയും ടീമിലെടുത്താല്‍ റയല്‍ വിടുമെന്നാണ് റൊണാള്‍ഡോയുടെ മുന്നറിയിപ്പ്.

സ്‌പാനിഷ് പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹസാര്‍ഡിനൊപ്പം അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്റോണിയോ ഗ്രിസ്മാനേയും റയലിലേക്ക് പരിഗണിക്കുന്നുണ്ട്. ഇവര്‍ക്ക് പകരം പോര്‍ച്ചുഗല്‍ താരം ബെര്‍ണാണ്ടോ സില്‍വയെ റയലിലെത്തിക്കണമെന്നും റൊണാള്‍ഡോ ആവശ്യപ്പെടുന്നു.

ട്രാന്‍സ്‌ഫര്‍ സംബന്ധിച്ച് റയല്‍ കോച്ച് സിനദിന്‍ സിദാന്റെയും ക്ലബ്ബ് പ്രസിഡന്റ് ഫ്ലോറെന്റീനോ പെരസിന്റെയും തീരുമാനങ്ങളില്‍ തനിക്ക് വീറ്റോ അധികാരമുണ്ടെന്നും റോണോ പറഞ്ഞു. റൊണാള്‍ഡോ, പെപ്പെ, റാമോസ്, ലൂക്ക മോഡ്രിച്ച് തുടങ്ങിയവര്‍ 30- വയസ്സ് പിന്നിട്ടതിനാലാണ് റയല്‍ പുതിയ താരങ്ങള്‍ക്കായി രംഗത്തെത്തിയത്.