സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റയല്‍ മാഡ്രിഡിലേക്ക് തിരിച്ചുവരുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരെസ്. എന്നാല്‍ കളിക്കാരനായാണോ, മറ്റേതെങ്കിലും ചുമതലയിലാകുമോ തിരിച്ചുവരവെന്ന് പെരെസ് വ്യക്തമാക്കിയില്ല.

മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റയല്‍ മാഡ്രിഡിലേക്ക് തിരിച്ചുവരുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരെസ്. എന്നാല്‍ കളിക്കാരനായാണോ, മറ്റേതെങ്കിലും ചുമതലയിലാകുമോ തിരിച്ചുവരവെന്ന് പെരെസ് വ്യക്തമാക്കിയില്ല.

റയലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായ റൊണാള്‍ഡോ, ഇതിഹാസതാരം ഡി സ്‌റ്റെഫാനോയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണെന്നും പെരെസ് പറഞ്ഞു. ഒമ്പത് വര്‍ഷം മാഡ്രിഡ് താരമായിരുന്ന ക്രിസ്റ്റ്യാനോ, കഴിഞ്ഞ സീസണിന് ശേഷമാണ് ഇറ്റാലിയന്‍ ലീഗിലെ യുവന്റസിലേക്ക് മാറിയത്.

33കാരനായ റൊണാള്‍ഡോ, പെരെസുമായുള്ള ഭിന്നത കാരണമാണ് റയല്‍ വിട്ടതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം റയല്‍ മാഡ്രിഡ് താരം കൂടിയായ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം അര്‍ഹിച്ചിരുന്നുവെന്നും പെരെസ് അഭിപ്രായപ്പെട്ടു.