ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിഫലം പുറത്ത്. ഇറ്റാലിയന്‍ ക്ലബായ യുവന്‍റസില്‍ 257 കോടി രൂപയാണ് റൊണാള്‍ഡോയുടെ വാര്‍ഷിക പ്രതിഫലം. നികുതികള്‍ ഒഴിവാക്കിയശേഷമുള്ള പ്രതിഫലമാണിത്.
മിലാന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിഫലം പുറത്ത്. ഇറ്റാലിയന്‍ ക്ലബായ യുവന്‍റസില്‍ 257 കോടി രൂപയാണ് റൊണാള്‍ഡോയുടെ വാര്‍ഷിക പ്രതിഫലം. നികുതികള്‍ ഒഴിവാക്കിയശേഷമുള്ള പ്രതിഫലമാണിത്. സെരി എയില്‍ പ്രതിഫലത്തില്‍ രണ്ടാംസ്ഥാനത്തുള്ള ഗൊണ്‍സാലോ ഹിഗ്വയ്നേക്കാള്‍ മൂന്നിരട്ടിയാണിത്. 78.85 കോടി രൂപയാണ് ഹിഗ്വയ്നിന്റെ പ്രതിഫലം.
റൊണാള്‍ഡോയുടെ വരവോടെ ഹിഗ്വയ്ന് എസി മിലാനിലേക്ക് മാറിയിരുന്നു. യുവന്‍റസിലെ തന്നെ പൗളോ ഡിബാലയാണ് സെരി എ യില്‍ പ്രതിഫലത്തില്‍ മൂന്നാംസ്ഥാനത്ത്. ഏഴ് മില്യണ്‍ യൂറോ ആണ് ഡിബാലയുടെ പ്രതിഫലം.
കഴിഞ്ഞ ജൂണില്‍ 117 ദശലക്ഷം യൂറോ(ഏകദേശം 845 കോടി രൂപ) ട്രാന്‍സ്ഫര്‍ തുകയ്‌ക്കാണ് റയല്‍ മാഡ്രിഡില്‍ നിന്ന് റൊണാള്‍ഡോ യുവന്‍റസില്‍ എത്തിയത്. സീസണിലെ മൂന്ന് കളിയില്‍ റൊണാള്‍ഡോയ്‌ക്ക് ഇതുവരെ യുവന്റസിനായി ഗോള്‍ നേടാനായിട്ടില്ല.
