മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്്കാസ് പുരസ്‌കാരം മുഹമ്മദ് സലായ്ക്ക് നല്‍കിയതില്‍ വിമര്‍ശനം വ്യാപകം. ലിവര്‍പൂളിനായി എവര്‍ട്ടണതിരേ നേടിയ ഗോളാണ് ഈജിപ്ഷ്യന്‍ താരത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. 

സൂറിച്ച്: മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്കാസ് പുരസ്‌കാരം മുഹമ്മദ് സലായ്ക്ക് നല്‍കിയതില്‍ വിമര്‍ശനം വ്യാപകം. ലിവര്‍പൂളിനായി എവര്‍ട്ടണതിരേ നേടിയ ഗോളാണ് ഈജിപ്ഷ്യന്‍ താരത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. ആരാധകര്‍ക്കിടയിലെ വോട്ടെടുപ്പില്‍ 38 ശതമാനത്തിന്റെ പിന്തുണ നേടി സലാ മുന്നിലെത്തിയെന്നാണ് ഫിഫ അറിയിച്ചത്. എന്നാല്‍ സീസണില്‍ സലാ ഇതിലും മികച്ച ഗോളുകള്‍ ഏറെ നേടിയിരുന്നെന്ന് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം ഉയര്‍ന്നിണ്ട്. 

സലായുടെ സീസണിലെ ഏഴാമത്തെ മികച്ച ഗോളിനാണ് പുരസ്‌കാരം എന്ന് ലിവര്‍പൂളില്‍ സഹതാരമായ ജെയിസ് മില്‍നര്‍ ട്വീറ്റ് ചെയ്തു. ഗാരെത് ബെയ്ല്‍, ബെഞ്ചമിന്‍ പവാര്‍ഡ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ മികച്ച ഗോളുകള്‍ നേടിയിട്ടുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Scroll to load tweet…