മത്സരത്തിനിടയില്‍ കുഴഞ്ഞ് വീണ് ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം

സാഗ്രെബ്: മത്സരത്തിനിടയില്‍ കുഴഞ്ഞ് വീണ് ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം. ക്രൊയേഷ്യൻ ഫുട്ബോൾ ക്ലബ്ലായ മാഴ്സോണിയയുടെ ബ്രൂണോ ബോബൻ എന്ന കളിക്കാരനാണ് മരിച്ചത്. ഇയാള്‍ക്ക് 25 വയസാണ്. ക്രൊയേഷ്യൻ ഫുട്ബോൾ ലീഗിലെ മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. സമീപത്തുണ്ടായിരുന്ന റഫറിയും, സഹതാരങ്ങളും ഓടി കൂടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred