നാളെ രാജസ്ഥാന്‍ റോയല്‍സുമായുള്ള ഐഎപിഎല്‍ മത്സരം ആരാധകര്‍ക്ക് നേരില്‍ കാണാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ് സ്‌പെഷ്യല്‍ ട്രെയ്ന്‍ ഒരുക്കിയത്.
ചെന്നൈ: 'വിസില് പോട് എക്സ്പ്രസ്...' ഇങ്ങനെയൊരു ട്രെയ്ന് ഇന്ത്യന് റെയില്വേയുടെ ചരിത്രത്തില് ആരും കേക്കാന് വഴിയില്ല. ഇല്ല..., അതൊരു പുതിയ ട്രെയ്നാണ്. ഐപിഎല് ടീം ചെന്നൈ സൂപ്പര് കിങ്സ് ആരാധകര്ക്ക് മാത്രമായി ഒരുക്കിയ ട്രെയ്ന്. യാത്ര തുടങ്ങുന്നത് ചെന്നൈ സെന്ട്രലില് നിന്ന്. അവസാനിക്കുന്നത് പൂനെയില്. യഥാര്ത്ഥത്തില് ചെന്നൈ ആരാധകര്ക്ക്പ്പോലും സംഭവം വിശ്വസിക്കാന് കഴിയുന്നില്ല.
Gaana Super Kings! #WhistlePodu#WhistlePoduExpress 🦁💛 pic.twitter.com/ujFgAYEORe
— Chennai Super Kings (@ChennaiIPL) April 19, 2018
നാളെ രാജസ്ഥാന് റോയല്സുമായുള്ള ഐഎപിഎല് മത്സരം ആരാധകര്ക്ക് നേരില് കാണാനാണ് ചെന്നൈ സൂപ്പര് കിങ്സ് മാനേജ്മെന്റ് സ്പെഷ്യല് ട്രെയ്ന് ഒരുക്കിയത്. കാവേരി നദീജലത്തര്ക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെത്തുടര്ന്ന് തങ്ങളുടെ ഹോം ഗ്രൗണ്ട് ചെന്നൈയില് നിന്ന് പൂനെയിലേക്ക് മാറ്റിയത്. ചെന്നൈയില് നിന്ന് പൂനെയിലേക്ക് കളി കാണാനെത്തുന്ന ഇവര്ക്ക് സൗജന്യ യാത്രയോടൊപ്പം സൗജന്യ താമസ സൗകര്യവും, ഭക്ഷണവും ഏര്പ്പെടുത്തിയിട്ടുണ്ട്.

രാവിലെ തന്നെ ചെന്നൈ സെന്ട്രല് സ്റ്റേഷന് ഒരു മഞ്ഞ കടലായി മാറിയിരുന്നു. യാത്ര ചിലവും, ഭക്ഷണവും എല്ലാം ടീം മാനേജ്മന്റ് വഹിക്കും. നാളെ മത്സരം കഴിഞ്ഞ് ട്രെയ്ന് ശനിയാഴ്ച പൂനെയില് നിന്ന് തിരിക്കും. ആയിരത്തോളം ആരാധകര്ക്കാണ് വിസില് പോട് എക്സ്പ്രസില് സൗജന്യ യാത്രാ സൗകര്യം ഏര്പ്പെടുത്തിയിരിക്കുന്നത്.
ചെന്നൈ സൂപ്പര് കിംഗ്സ് ടീമിന്റെ ഒഫീഷ്യല് ട്വിറ്റര് അക്കൗണ്ടിലൂടെ വിസില് പോട് എക്സ്പ്രസിന്റെ ചെറിയ വീഡിയോ ദൃശ്യവും അവര് പങ്ക് വെച്ചിട്ടുണ്ട്. ആരാധകരുടെ പരിഗണിക്കുന്ന കാര്യത്തില് മറ്റു ടീമുകളെ അപേക്ഷിച്ച് ചെന്നൈ സൂപ്പര് കിങ്സ് ഒരുപടി മേലെയാണ്. സംഭവം സോഷ്യല് മീഡിയയില് വൈറലായി കഴിഞ്ഞു. ചെന്നൈ ആരാധകരേയും വഹിച്ച് കൂകിപായുകയാണ് വിസില് പോട് എക്സ്പ്രസ്.

