കാവേരി പ്രക്ഷോഭം: ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ നിന്നും മാറ്റി

First Published 11, Apr 2018, 4:22 PM IST
csk home matches shifted from chennai due to cauveri protest
Highlights
  • കാവേരി പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. 

ചെന്നൈ:ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഹോം മാച്ചുകള്‍ തമിഴ്നാടിന് പുറത്തേക്ക് മാറ്റിയേക്കും. കാവേരി പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. 

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ആറ് മത്സരങ്ങളാണ് ഇനി ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടത്തേണ്ടത് ഇവയാണ് മറ്റു വേദിയില്‍ സംഘടിപ്പിക്കുക.

പകരം വേദി എവിടെയായിരിക്കും എന്ന കാര്യത്തില്‍ അറിയിപ്പൊന്നും വന്നിട്ടില്ലെങ്കിലും കൂടുതല്‍ സാധ്യതയുള്ള നഗരങ്ങളിലൊന്ന് തിരുവനന്തപുരമാണ്. തിരുവനന്തപുരത്ത് ഐപിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറാണെന്ന് കേരള സര്‍ക്കാരും കേരള ക്രിക്കറ്റ് അസോസിയേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു. 

loader