എഎഫ്സി കപ്പിലേക്ക് യോഗ്യത നേടിക്കൊടുക്കും

കൊച്ചി:  കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും. ഡേവിഡ് ജെയിംസുമായുള്ള പുതിയ കരാര്‍ ഒപ്പിട്ടു. 2021 വരെയാണ് പുതിയ കരാര്‍ കാലാവധി. എഎഫ്സി കപ്പ് യോഗ്യത നേടുകയാണ് ലക്ഷ്യമെന്ന് കരാര്‍ ഒപ്പിട്ടതിന് ശേഷം ഡേവിഡ് ജെയിംസ് പ്രതികരിച്ചു. 

 ഇന്ത്യന്‍ സൂപ്പര്‍ലീഗ് നാലാം സീസണില്‍ റെനി മ്യൂലെന്‍സ്റ്റീന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പരിശീലക സ്ഥാനത്തേക്ക് ഡേവിഡ് ജെയിംസ് എത്തിയത്. 

അതേസമയം കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പരിസഹിച്ച് ബെര്‍ബറ്റോവ് രംഗത്ത് എത്തി. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം പരിശീലകനാണെന്നായിരുന്നു ബെര്‍ബറ്റോസ് തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞത്.

തന്ത്രങ്ങളുടെയും നിര്‍ദേശങ്ങളുടെയും കാര്യത്തിലും ഡേവിഡ് ജെയിംസ് മോശമാണെന്ന് പരസ്യമായി പറഞ്ഞാണ് ബ്ലാസ്റ്റേഴ്സിന്‍റെ വില കൂടിയ താരം ക്ലബ് വിട്ട് നാട്ടിലേക്ക് മടങ്ങിയത്.