ജൊഹന്നാസ്ബര്‍ഗ്: ട്വന്‍റി-20യിലെ വേഗമേറിയ സ്വെഞ്ചുറിയുടെ റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ക്ക്. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്‍റി20യില്‍ വെറും 35 പന്തുകളിലാണ് മില്ലര്‍ ശതകം തികച്ചത്. പൂജ്യത്തില്‍ നില്‍ക്കേ ഫീല്‍ഡര്‍ കൈവിട്ട മില്ലര്‍ 36 പന്തില്‍ 101 റണ്‍സെടുത്താണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഏഴ് ഫോറും ഒമ്പത് കൂറ്റന്‍ സിക്‌സുകളും സഹിതമാണ് മില്ലറുടെ റണ്‍വേട്ട. 

ദക്ഷിണാഫ്രിക്കയുടെ തന്നെ റിച്ചാര്‍ഡ് ലെവി 2012ല്‍ ന്യൂസീലന്‍ഡിനെതിരെ 45 പന്തുകളില്‍ നേടിയ സെഞ്ചുറിയാണ് മില്ലര്‍ മറികടന്നത്. ബംഗ്ലാദേശ് ബൗളര്‍ മുഹമ്മദ് സെയ്ഫുദീന്‍റെ ഒരോവറില്‍ അ‍ഞ്ച് സിക്‌സുകളടക്കം 31 റണ്‍സ് മില്ലര്‍ അടിച്ചുകൂട്ടി. മില്ലറുടെ സെഞ്ചുറി മികവില്‍ നാല് വിക്കറ്റിന് 224 എന്ന കൂറ്റന്‍ സ്കോര്‍ ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തി. ട്വന്‍റി20യില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനും മില്ലര്‍ക്കായി.

Scroll to load tweet…
Scroll to load tweet…