Asianet News MalayalamAsianet News Malayalam

ഇനിയെസ്റ്റ, പൊഡോള്‍സ്‌കി... ഇതാ ഡേവിഡ് വിയ്യയും

സ്പാനിഷ് താരം ഡേവിഡ് വിയ്യയും ജപ്പാനീസ് ലീഗിലേക്ക്. ന്യൂയോര്‍ക്ക് സിറ്റി എഫ് സിയില്‍ നിന്നാണ് വിയ്യ ജാപ്പനീസ് ക്ലബ് വിസെല്‍ കോബില്‍ എത്തുന്നത്. ബാഴ്‌സലോണയിലെയും സ്പാനിഷ് ടീമിലെയും മുന്‍സഹതാരം ആന്ദ്രേസ് ഇനിയെസ്റ്റ, ജര്‍മ്മന്‍താരം ലൂക്കാസ് പൊഡോള്‍സ്‌കി എന്നിവരും  കോബിലുണ്ട്.

david villa will join with Iniesta and podolski
Author
Tokyo, First Published Dec 2, 2018, 11:25 AM IST

ടോക്കിയോ: സ്പാനിഷ് താരം ഡേവിഡ് വിയ്യയും ജപ്പാനീസ് ലീഗിലേക്ക്. ന്യൂയോര്‍ക്ക് സിറ്റി എഫ് സിയില്‍ നിന്നാണ് വിയ്യ ജാപ്പനീസ് ക്ലബ് വിസെല്‍ കോബില്‍ എത്തുന്നത്. ബാഴ്‌സലോണയിലെയും സ്പാനിഷ് ടീമിലെയും മുന്‍സഹതാരം ആന്ദ്രേസ് ഇനിയെസ്റ്റ, ജര്‍മ്മന്‍താരം ലൂക്കാസ് പൊഡോള്‍സ്‌കി എന്നിവരും  കോബിലുണ്ട്. 2014ല്‍ അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റി എഫ്.സി.യിലെത്തിയ താരം 124 മത്സരങ്ങളില്‍ നിന്നായി 80 ഗോളുകള്‍ നേടിയിട്ടുണ്ട്.

2008ല്‍ യൂറോകപ്പും 2010ല്‍ ലോകകപ്പും നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു 36കാരനായ ഡേവിഡ് വിയ്യ.  കഴിഞ്ഞ ബുധനാഴ്ച ഈ വര്‍ഷം അവസാനത്തോടെ നിലവിലുള്ള ക്ലബുമായുള്ള കോണ്‍ട്രാക്ട് അവസാനിക്കുന്ന സാഹചര്യത്തില്‍ കോബെയിലേക്ക് പോകുമെന്ന് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ വിയ്യ സൂചന നല്‍കിയിരുന്നു.

''പുതിയ സ്ഥലം തേടാനുള്ള സമയമായി. പുതിയ വെല്ലുവിളികള്‍ എഷ്യയില്‍ കാത്തിരിക്കുന്നു. പുതിയ രാജ്യം, പുതിയ സംസ്‌കാരം, പുതിയ സഹതാരങ്ങള്‍, ഹെലോ ജപ്പാന്‍, ഹെലോ വിസെല്‍ കോബ''. വീഡിയോയിലൂടെ വിയ്യ പറഞ്ഞു.

Follow Us:
Download App:
  • android
  • ios